പരവൂര്‍: ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ ഭക്ഷണപ്പൊതികളിലും കേക്ക് ബോക്സുകളിലും ലോഹ പിന്നുകളും സ്റ്റേപ്പിള്‍ പിന്നുകളും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന വിലക്കുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
ഭക്ഷ്യവസ്തുക്കള്‍ സീല്‍ ചെയ്യുന്നതിനും പാക്കേജിംഗിനും മെറ്റാലിക് പിന്നുകള്‍, വയറുകള്‍ അല്ലെങ്കില്‍ സമാനമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ രാജ്യത്തെ മുഴുവന്‍ ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കും റെഗുലേറ്ററി ബോഡി നിര്‍ദേശം നല്കി.
ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ നിയമം ഉടന്‍ പാലിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.